നീ ഇനി തിരിഞ്ഞു നോക്കരുത്
ഞാനും എന്റെ കിലുങ്ങാത്ത
പാദസ്വരം നോക്കി നടക്കാം
മിഴിയുയര്‍ത്താതെ .....
എതിര്‍ ദിശയിലേക്ക് .
പറഞ്ഞു പതിഞ്ഞൊരു പല്ലവിയായ്
നമുക്കതിനെ നിരസിക്കാം
"നമ്മള്‍ പ്രണയിക്കയായിരുന്നു" .
ഒരു പാട് വട്ടം ആവര്‍ത്തിക്കുമ്പോള്‍
ഒരു നുണ സത്യമാകാം .
അതുപോലെ ഒന്നേ ഇതിലുള്ളൂവെന്നു;
പറഞ്ഞു തിരുത്താം മനസ്സിനെ.
നൂറ്റൊന്നു വട്ടം എന്റെപേര്‍
ജപിക്കുമ്പോള്‍
ഞാന്‍ പ്രത്യക്ഷപെടുമെന്നു
നീ കളിചൊല്ലിയപോലെ ..
ഇതാ ഒരു ഒഴിപ്പിക്കല്‍ മന്ത്രം;
എന്റെ പേരോട് ചേര്‍ത്തു "യില്ല "
ജപിക്കണം ഇനി നീ .
നന്നായിട്ടുണ്ട് പിന്നെ തിരുത്ഹോന്നുമല്ല ഒരു സംശയം മാത്രം
മറുപടിഇല്ലാതാക്കൂ" നീ ഇനി തിരിഞ്ഞു നോക്കരുത്
ഞാനും എന്റെ കിലുങ്ങാത്ത
പാദസ്വരം നോക്കി നടക്കാം "
ഈ വരി
" നീ ഇനി തിരിഞ്ഞു നോക്കരുത് ഞാനും
എന്റെ കിലുങ്ങാത്ത
പാദസ്വരം നോക്കി നടക്കാം "
എന്നാണോ ?
" നീ ഇനി തിരിഞ്ഞു നോക്കരുത്
ഞാന്‍ എന്റെ കിലുങ്ങാത്ത
പാദസ്വരം നോക്കി നടക്കാം "
എന്നാണോ?