ഒരു വാക്കിന്‍ മൌനമേ നിന്നില്‍
ഒരു ജന്മനൊമ്പരം കാണുന്നു ഞാന്‍
വെറുതെ പടരുക നീയെന്‍ ജീവനേ
അടരും പ്രതീക്ഷതന്‍ പൊന്‍നൂലിലും.
മറയുന്നു പകലിന്‍ രാഗസിന്ദൂരവും
രാവിന്‍ ഇരുള്‍ പടര്‍പ്പിലായിതാ..
അലമുറ തുടരും സാഗരഹൃദയം
അടങ്ങി അമരുന്നു തിരനുരകളില്‍ .
ഇലപൊഴിയും വേദനയില്‍
തകരും ശിശിരംപോലവേ ..
ഇവിടെ നിന്‍ ഓര്‍മതന്‍
ഇല വീണു പിടയുന്നതെന്‍ പ്രാണനും.
കാലവും ..കാതവും കിതപ്പടക്കുന്നു
അലിയാത്ത ഒടുങ്ങാത്ത നിന്‍
പ്രണയ കുളമ്പടി നാദവിസ്മയം
തേടി തേടി വൃഥാവില്‍ .
ഒടുവിലീ തിരി കെടും വേളയില്‍
എരിയുമീ പ്രാണനില്‍ വിരഹമായ്
പടുതിരി സ്വനമായ് നിന്‍ നാമവും
വിറകൊണ്ടു ഒന്നുയരെ ജ്വലിച്ചേ മറഞ്ഞിടും .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.