1/10/2011

നിദ്ര



മെല്ലെ അടയും മിഴികളില്‍
മധുസ്മിതവുമായി വരുന്നവനാരോ-
മലരമ്പാല്‍ മനസ്സില്‍ കവിതകുറിച്ച
മധുപനോ അതോ നിദ്രയോ ?

പറന്നു പോവുന്നു നിലാകൂടിലേക്ക്
പകലിന്‍ വിഷമേറ്റു തളര്‍ന്ന,
മനപക്ഷിയും പൊന്‍ ചിറകുവിരിച്ചു-
അറിയാത്ത ഏതോ സ്വപ്ന ദ്വീപിലേക്ക്.

മേഘ സുന്ദരികള്‍ നിര്‍വൃതിതേടും
നീലകാടിന്‍ സംഗീതം പോലവേ -
പേരറിയാത്ത ഒരു രാഗവുമായ് ഞാന്‍
അലയുകായ് ഈ നിദ്രാ തീരങ്ങളില്‍ .

പൊന്നൂഞ്ഞാല്‍ ആട്ടും തിരുവാതിരയും
പൂകൊണ്ടു പൂമൂടും ഓണനാളുകളും
പുളകമഞ്ഞാല്‍ പൊങ്കലിടും മകര
പൊന്‍പുലരികളും ഇടം വലം നില്കുന്നതിവിടെ .

ഈ നിദ്ര തീരാതിരുനെങ്കില്‍..
ഈ സ്വപനം ബ്രമ്ഹ വര്ഷം തുടര്‍നെങ്കില്‍-
തിരിതാഴ്ത്തുക പ്രജ്ഞതന്‍ കാമനകളെ,
തഴുതിടുക കാലമേ നിന്റെ ദുഃഖ സത്യങ്ങളെ.

ഇനി ഒരു ഞാണൊലികളും -
ഇനി ഒരു കാല്‍ ഒച്ചയും -
ഇനിയെന്നെ ഉണര്‍ത്താതെ ഇരുന്നെങ്കില്‍
ഇനി ഉണരാതെ ഉറങ്ങട്ടെ ഞാനിനി എന്നെന്നും.

1 അഭിപ്രായം:

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.