1/10/2011

നിദ്ര



മെല്ലെ അടയും മിഴികളില്‍
മധുസ്മിതവുമായി വരുന്നവനാരോ-
മലരമ്പാല്‍ മനസ്സില്‍ കവിതകുറിച്ച
മധുപനോ അതോ നിദ്രയോ ?

പറന്നു പോവുന്നു നിലാകൂടിലേക്ക്
പകലിന്‍ വിഷമേറ്റു തളര്‍ന്ന,
മനപക്ഷിയും പൊന്‍ ചിറകുവിരിച്ചു-
അറിയാത്ത ഏതോ സ്വപ്ന ദ്വീപിലേക്ക്.

മേഘ സുന്ദരികള്‍ നിര്‍വൃതിതേടും
നീലകാടിന്‍ സംഗീതം പോലവേ -
പേരറിയാത്ത ഒരു രാഗവുമായ് ഞാന്‍
അലയുകായ് ഈ നിദ്രാ തീരങ്ങളില്‍ .

പൊന്നൂഞ്ഞാല്‍ ആട്ടും തിരുവാതിരയും
പൂകൊണ്ടു പൂമൂടും ഓണനാളുകളും
പുളകമഞ്ഞാല്‍ പൊങ്കലിടും മകര
പൊന്‍പുലരികളും ഇടം വലം നില്കുന്നതിവിടെ .

ഈ നിദ്ര തീരാതിരുനെങ്കില്‍..
ഈ സ്വപനം ബ്രമ്ഹ വര്ഷം തുടര്‍നെങ്കില്‍-
തിരിതാഴ്ത്തുക പ്രജ്ഞതന്‍ കാമനകളെ,
തഴുതിടുക കാലമേ നിന്റെ ദുഃഖ സത്യങ്ങളെ.

ഇനി ഒരു ഞാണൊലികളും -
ഇനി ഒരു കാല്‍ ഒച്ചയും -
ഇനിയെന്നെ ഉണര്‍ത്താതെ ഇരുന്നെങ്കില്‍
ഇനി ഉണരാതെ ഉറങ്ങട്ടെ ഞാനിനി എന്നെന്നും.

1/07/2011

മേഘസന്ദേശം


ദൂതുമായ്‌ പോവുക  മേഘമേ നീ
ദൂരെ എന്‍ പ്രിയക്കായ് !
കാറ്റിന്‍ തേരിലേറി ..
ശൈലശ്രുംഗങ്ങളില്‍ നിഴല്‍ പടര്‍ത്തി -
പുഴകളില്‍ മദയാനയെ പോല്‍ മുഖം നോക്കി
പോയ്‌ വരികയെന്‍ പ്രിയക്കരികില്‍ 
 തളര്‍ന്ന മഞ്ഞ മന്ദാരം പോല്‍
അവള്‍ മുഖം കുനിച്ചിരിക്കുമാ
കുളകടവിന്‍ വെന്‍ കല്പടവില്‍ -
പൊഴിക്കുക നീ മൃദുവായ് സ്നേഹാശ്രു
പതിയെ ആ കാതില്‍ ചൊല്ലുക എന്‍ പേര്‍.
മന്ദഹാസം മറന്നൊരാ പൂവിതള്‍ ചുണ്ടില്‍
  1. തേന്‍ കണമായ്‌ പൊഴിയട്ടെ എന്‍ നാമവും.
    കണ്ണുനീരെന്നോ വറ്റിയ മൃണാള  നയനങ്ങളില്‍
    കാണാം നിന്‍ പ്രേയസി സൌദാമിനിയെ അന്നേരം.

    നെഞ്ചോടു ചേര്‍ത്ത രുദ്രവീണയില്‍
    എന്റെ പേരില്‍ അവള്‍ മൊഴിയും  രാഗവും-
    പാടി മയങ്ങും രാ നേരമെങ്കിലോ...!
    കാത്തു നില്‍ക്കുക , രാപാതിയൊന്നില്‍-
    കൈപരതി എനിക്കായ്-
    അവള്‍ ഉണരുംവരേക്കും.

    മറച്ചീടുക ചന്ദ്രനെ നീ മേഘമേ ..
    വൃതം കൊണ്ട് മെലിഞ്ഞോരാ കോമളാംഗിയെ-
    കണ്ണുവെക്കാതെ!
    മെല്ലെ ജാലക വാതിലില്‍ അവന്‍
    എത്തിനോക്കുംനേരം.
    വര്‍ണവിരികള്‍ ഉലയാത്ത ശയ്യഗൃഹത്തില്‍-
    വാടികിടക്കും ചെന്താമര മലര്‍പോല്‍  അവളും!
    വാട പോകാത്ത കല്യാണമലരായെന്‍ കിനാക്കളു.
    മെല്ലെ പനിനീരായ് തളിച്ചീടുക
    നീയെന്റെ കണ്ണീരില്‍ കുതിര്‍ന്ന സ്നേഹാമൃതം.

    ചൊല്ലിടുകയവളോടു 
  2. ഹരിനാമം ജപിക്കും വേളയില്‍ പോലും
    നെഞ്ചില്‍ നിറഞ്ഞു നില്‍പ്പതും പ്രാര്‍തഥന ആവുന്നതും
  3. അവള്‍ മാത്രം .
    ചോര്‍ന്നു പോകാതെ എന്‍ നെഞ്ചിലെ കനവും കണ്ണീരും
    ചാലിച്ച പ്രണയലേഖനമിതൊന്നു-
    കൊണ്ടുപോയ് കൊടുതീടു 
  4. എന്‍ പ്രാണസഖിക്കായ്.