8/17/2010

പ്രിയകരം



പ്രിയ ലഹരിയില്‍ പാടുമൊരു വീണ ഞാന്‍
പ്രണയ രാഗമായ് നിറയു നീ എന്നില്‍ പ്രിയേ
മധുരമീ അനുരാഗവും മദഭരം ഈ നിമിഷവും
ഇനി പകരൂ ജീവനില്‍ നിന്‍ കാണാകനവുകള്‍.

ഈറന്‍ മേഘങ്ങള്‍ നെഞ്ചില്‍ പൂമഴ പെയ്യിക്കും
ഈ രാവില്‍ നിന്‍ മുടിച്ചുരുളഴിയവേ ....
ഇനിയെത്ര രാത്രികള്‍ വന്നാലും
ഇരവിതു പ്രിയകരം എനിക്കോര്‍മയില്‍.

പാതി തുറന്ന ജനല്‍ കതകില്‍
പാതിര മലര്‍പോല്‍ അമ്പിളിതെല്ലും ,
പറയാന്‍ കൊതിക്കും മിഴിനീട്ടി മടിയില്‍
പുലരികതിര്‍ പോല്‍ നീയും.

പ്രിയതരം എന്റെ ഓമല്‍കനവേ..
ഉണരാതെ ഉറങ്ങുക എന്‍മടിയില്‍ നീയെന്നും.
ഇനിയെന്‍ ജന്മം സാന്ത്രമായ് നിന്നെ തലോടും
കുളിര്‍കാറ്റായ്‌ മാറാന്‍ മോഹം എനിക്കെന്നും.

പതിയെ തുറന്ന നിന്‍ ചെന്‍ചൊടികളില്‍..
മുത്തമിടുന്നോരാ പുഞ്ചിരിയും ..
പൂവോ..മുത്തോ...പൂപരാഗമോ
എന്നെ ഹര്‍ഷോന്‍മാദനാക്കുന്നു വീണ്ടും .

പറയാന്‍ മറന്ന സ്നേഹമായി
പരതും കൈവിരല്‍ മുടിയിഴകളില്‍..
മുഖമൊന്നണച്ചു നീ ചെവിയില്‍ പറയും,
കേള്‍ക്കാന്‍ കൊതിച്ച കവിതകള്‍.

ശിവനെ തപം ചെയ്തുണത്തിയ
ശ്രീപാര്‍വതിയായ് നീ ആതിര രാവില്‍
ഋതുഭംഗികള്‍ വരമായ്‌ തിരുമാറില്‍ അണിയവേ
ഒരുനൂറു തമാരകള്‍ വിരിയുന്നതറിയുന്നു ഹൃത്തിലും .

ജന്മജന്മപുണ്യമോ നീ
ജീവന്റെ ചേതന വിടര്‍ത്തി
അടര്‍ത്തിയെടുത്ത എന്‍-
കനവിന്‍ തേന്‍ കണമോ!

മഴവില്ലാല്‍ തീര്‍ത്ത മോഹമേ
മറയല്ലേ ഒരുനാളും നീ ഇനി .
മധുമതി കിരണമേ ...
മനതാരില്‍ നീ മിടിപ്പായിടൂ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.