മറിയാമ്മയുടെ വീട്ടിലെ ചോറുംകലവും
രണ്ടുമൂന്നു സ്റ്റീല്‍ഗ്ലാസ്സും എന്നുംരാത്രി
പത്തുമണിയോടെ സ്വതന്ത്രരായി
അടുക്കള ജനാലയിലൂടെ പുറത്തു ചാടും .
ഉറക്കംതൂങ്ങുന്ന ഉറുമ്പുകള്‍ പിന്നെ
ഓരോ ചോറുവറ്റുകളെയും ഉയര്‍ത്തിപ്പിടിച്ചു
സിന്ദാബാദ് വിളിച്ചു ..
മണലിനടിയിലെ അവരുടെ
പാര്‍ട്ടിഓഫീസിലെ വിശാലതയില്‍
കൊണ്ടുപോയിരുത്തി എണ്ണമിട്ടുവെക്കും.
പിറ്റേന്ന് രാവിലെ കാറൊഴിഞ്ഞ മുഖവും
ഒഴിഞ്ഞ ചോറുംകലവുമായ്....
മറിയാമ്മ വീണ്ടും അകത്തേക്ക് കയറുമ്പോള്‍
പുതിയ രക്തസാക്ഷികള്‍ക്കായ് -
മണ്ണുമാന്തി പുതച്ചു ഉറുമ്പുകള്‍
അക്ഷമരായി ഉറക്കംനടിക്കുന്നു.
വറീത് മാപ്പിള ഇന്നും
മറിയാമ്മയുടെ പുറത്തു ബാന്‍ഡ് അടിച്ചു
ചോറുംകലത്തിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുന്നു .
റൂട്ട് മാര്‍ച്ചിനായ് വീണ്ടും ഉറുമ്പുകള്‍ വരിയാവുന്നു .
എല്ലാ ദിവസവും സ്വാതന്ത്ര്യം
വിധിക്കപെട്ട ചോറുംകലം
ചുളുങ്ങി ഞണുങ്ങി ദിനംതോറും
നിസ്സഹായമായി സ്വാതന്ത്ര്യം ആഘോഷിക്കാന്‍
നിര്‍ബന്ധിതനാണ് നമ്മളെപോലെ .
രണ്ടുമൂന്നു സ്റ്റീല്‍ഗ്ലാസ്സും എന്നുംരാത്രി
പത്തുമണിയോടെ സ്വതന്ത്രരായി
അടുക്കള ജനാലയിലൂടെ പുറത്തു ചാടും .
ഉറക്കംതൂങ്ങുന്ന ഉറുമ്പുകള്‍ പിന്നെ
ഓരോ ചോറുവറ്റുകളെയും ഉയര്‍ത്തിപ്പിടിച്ചു
സിന്ദാബാദ് വിളിച്ചു ..
മണലിനടിയിലെ അവരുടെ
പാര്‍ട്ടിഓഫീസിലെ വിശാലതയില്‍
കൊണ്ടുപോയിരുത്തി എണ്ണമിട്ടുവെക്കും.
പിറ്റേന്ന് രാവിലെ കാറൊഴിഞ്ഞ മുഖവും
ഒഴിഞ്ഞ ചോറുംകലവുമായ്....
മറിയാമ്മ വീണ്ടും അകത്തേക്ക് കയറുമ്പോള്‍
പുതിയ രക്തസാക്ഷികള്‍ക്കായ് -
മണ്ണുമാന്തി പുതച്ചു ഉറുമ്പുകള്‍
അക്ഷമരായി ഉറക്കംനടിക്കുന്നു.
വറീത് മാപ്പിള ഇന്നും
മറിയാമ്മയുടെ പുറത്തു ബാന്‍ഡ് അടിച്ചു
ചോറുംകലത്തിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുന്നു .
റൂട്ട് മാര്‍ച്ചിനായ് വീണ്ടും ഉറുമ്പുകള്‍ വരിയാവുന്നു .
എല്ലാ ദിവസവും സ്വാതന്ത്ര്യം
വിധിക്കപെട്ട ചോറുംകലം
ചുളുങ്ങി ഞണുങ്ങി ദിനംതോറും
നിസ്സഹായമായി സ്വാതന്ത്ര്യം ആഘോഷിക്കാന്‍
നിര്‍ബന്ധിതനാണ് നമ്മളെപോലെ .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.