പറയാനോ പറയതിരികാനോ വയ്യ സഖി ...
നിന്‍ സ്വയംവര പന്തലില്‍ വന്നെത്തുകില്ലവന്‍ ,
അവനെന്‍ പ്രാണപ്രിയന്‍!.
കാലത്തിന്‍ രാജ്യ സിംഹാസനത്തില്‍ എന്നെ മാത്രം
കാത്തു കാത്ത് ഇരിപൂ അവനെന്‍ പ്രിയ തോഴന്‍.
വില്ലോടിച്ചു വേള്‍ക്കാന്‍ - അച്ഛന്‍ , വെച്ചില്ല ത്ര്യംബകം !
നീട്ടിയില്ല ഞാനും ഒരു പനിനീര്‍പൂ അവന് നേര്‍ക്ക്.
എങ്കിലും...അറിയുന്നു ഞാനാ ഹൃത്തുടിപപുകള്‍ ..
ഇന്നുമോര്‍ക്കുന്നു ഞാനാ കല്യാണ രാത്രി ...
വേറിട്ടുനിന്നു പൂമണത്തില്‍ നിന്നവന്‍ ഗന്ധം -
ഇരുട്ടിന്റെ, മരണത്തിന്റെ ലഹരിയുണത്തും ഗന്ധം .
രാത്രി വന്നെന്നോടു കാതോരം ഓതി
മറക്കില്ല നിന്നെ ഞാന്‍ കാത്തിരിക്കും.
പിന്നെ എന്‍ കിനാവില്‍ നുണകുഴി തെളിച്ചു കാട്ടി
ഇന്നും മോഹിപ്പു ദിനരാത്രങ്ങളില്‍ എല്ലാമേ .
കുറുനരി കൂട്ടവും കൊടും കാറ്റിന്‍ വായ്താരിയുമായ് -
കാട്ടുപോത്തിന്‍ പുറത്തേറി വരുമവന്‍ ...
ശ്യാമ വര്‍ണത്തില്‍ മിന്നും കിരീടവും
പൊന്‍ തരിവള കടകങ്ങളും .
ചേര്‍ത്ത് വെക്കുകില്‍ പൂണൂലാവാന്‍ ഞാന്‍ കൊതിക്കും
വിരിമാറില്‍ ...കാലപാശത്തി ന്‍ ജപകെട്ടും .അവനെന്‍ പ്രാണപ്രിയന്‍!.

കാത്തിരിപ്പിന്നും സഖി ഞാനും പ്രിയനവനെ -
കണ്ണിരിന്‍ നെയിവേദ്യവും ...
കാത്തു വെച്ച സ്വപനത്തില്‍ സല്‍ക്കാരവും
വന്നെത്തും ഇന്നോ നാളയോ ....
കൈതന്നു കൂടെ കൊണ്ട് പോയിടും ..
അവനെന്‍ നരന്‍.
എട്ടു ദിക്കിലും ഗ്രഹങ്ങളന്നു തീ പൂകള്‍ വിതരിടും ,
എത്തിടും സൂര്യ ചന്ദ്രന്മാര്‍ ഒരുമിച്ചാ രാത്രിയില്‍ !
ഭൂവൊരു സിന്ദുര ചെപ്പായിടും അന്ന് -
കളിപറയാന്‍ ഗാലക്സി കൂട്ടങ്ങള്‍ .......!
കണ്ടെടുക്കും ഞാന്‍ അന്ന് ,വിന്ണോളം ...
മാനവന്‍ ഉയര്‍ത്തി വിട്ട വ്യമോഹമെല്ലാം .
ഇട്ടു കളിപന്താടണം ഒട്ടു നേരം അവയെല്ലാം ..
മാപ്പേകുക നീയെനിക്കെന്‍ പ്രിയ സഖി !
*********************************************