9/22/2012

തിരിച്ചുപ്പോവുക അറിവേ നീ .





ഞാന്‍പോലും അറിയാതെയാണ്
അവനെന്റെ അരികിലെത്തിയത്
ന്നിലെ ആധികാരികത
ഇല്ലാതാക്കി അവനെന്നെ
എല്ലാവരെയുംപോല്‍
വെറുംമനുഷ്യജന്മമാക്കി.
എന്നിലെ അലിവ് അലിഞ്ഞേ പോയ്‌..!
ഗ്രാമീകളെല്ലാമേ..
അവിവേകങ്ങളായിമാറി.
സ്വന്തങ്ങളെല്ലാംഅന്യാധീനമായി.
പ്രണയം മാത്രമന്നു -
പ്രണയത്തില്‍ ഇല്ലാതായി .
പ്രണയം തകര്‍ന്നാലും
ഹൃദയം തുടര്‍ന്നു!
താജ് മഹല്‍

നിറം മങ്ങിയ മാര്‍ബിള്‍
 കൂടാരം മാത്രമായി .
  ഗുരുവിനു നല്കാനെന്റെ-
 പെരുവിരല്‍ മുറിയാതെ നിന്നു.
കര്‍ണ്ണകിയുടെ ചിലമ്പ്
ഊരിയെറിയാത്ത അലംകാരമായി .
നെഞ്ചിലുടക്കിയ
നേരിന്റെ നിലവിളികള്‍
നിസ്സംഗതയുടെ തുരുത്തില്‍
ഇടം തേടിപോയി .
എന്തിനു നീ എന്നെ തേടി വന്നു
അറിവേ ...
എനിക്കീമൂഡസ്വര്‍ഗത്തില്‍
സുഖമായിരുന്നു.